Message from Secretary
Message from Secretary

തൊഴിലാളികളുടെ മാത്രം ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 4227-ാംനമ്പർ ഇൻഡ്യാ കോഫി ബോർഡ് തൊഴിലാളി സഹകരണസംഘം സേവനത്തിന്റെ പാതയിൽ 50 വർഷം പിന്നിട്ടിരിക്കുന്നു. ഇൻഡ്യൻ തൊഴിലാളി വർഗത്തിന്റെ അനിഷേദ്ധ്യനേതാവായ സ:എകെജി മൺമറഞ്ഞുപോയെങ്കിലുംഅദ്ദേഹം വിഭാവനം ചെയ്ത ഈ പ്രസ്ഥാനം അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾക്കനുസരിച്ചു ഇന്നും പ്രവർത്തിക്കുന്നു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഒരേ കാലയളവിൽ രൂപീകൃതമായ വ്യത്യസ്തസംഘങ്ങൾ തൊഴിലാളിമേഖലയിൽ ഒരു പുത്തൻ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

തികച്ചും ഉദാരമായ സേവനവ്യവസ്ഥകളോടെ പ്രവർത്തിച്ചുവരുന്നസംഘത്തിന് തൃശ്ശൂർ മുതൽ തിരുവനന്തപുരംവരെ ജില്ലകളിലായി 50ൽപരം കോഫി ഹൗസുകളുണ്ട്. രണ്ടായിരത്തോളം ജീവനക്കാർ ജോലിയെടുക്കുന്നു.ഭക്ഷണവ്യാപാരരംഗത്ത് പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന സംഘം സേവനതല്പരതയോടെയുള്ള പ്രവർത്തനമികവിലും വിശ്വാസ്യതയിലും അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പ്രയാണം നടത്തുന്നു.അരനൂറ്റാണ്ടു കാലത്തെ സംഘത്തിന്റെ വളർച്ചയിൽ നാഴികക്കല്ലുകളായ സംഘത്തിന്റെ മുൻകാല ജീവനക്കാരെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. സംഘത്തിന്റെ പ്രവർത്തനത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുകയും ഈ തൊഴിലാളി പ്രസ്ഥാനത്തിനു സമൂഹമദ്ധ്യത്തിൽ അർഹമായ സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത പൊതുജനങ്ങളോടുള്ള സംഘത്തിന്റെ നന്ദി നിസ്സീമമാണ്. കൈയും മെയ്യും മറന്ന് സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളികളായിട്ടുള്ള എല്ലാ സംഘം ജീവനക്കാർക്കും ഈയവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.

അതുപോലെ കേരളത്തിലെ വിവിധ സർക്കാരുകൾക്കും സംഘവുമായി ബന്ധപ്പെട്ട വിവിധ ഡിപ്പാർട്ടുമെന്റ് അധികൃതർക്കും ബാങ്കുകൾക്കും സംഘത്തിന്റെ ലീഗൽ അഡ്വൈസർക്കും സംഘത്തിന്റെ നന്ദി.

50-ാം വാർഷിക ആഘോഷങ്ങൾ സംഘത്തിൽ വളരെ ഭംഗിയായി നട ത്തപ്പെട്ടു. ഇതിന് നേതൃത്വം നൽകിയ ആഘോഷക്കമ്മിറ്റിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. സ്മരണികയിലേക്ക് സർഗാത്മക രചനകളും അനുഭവക്കു റിപ്പുകളും സമ്മാനിച്ചവരെയും പരസ്യങ്ങൾ തന്ന് ഈ ഉദ്യമം വിജയിപ്പിച്ച വിവിധ സ്ഥാപനങ്ങളെയും സംഘത്തിന്റെ കൃതജ്ഞത അറിയിക്കുന്നു.


സെക്രട്ടറി
ഇൻഡ്യാ കോഫി ബോർഡ് തൊഴിലാളി സഹകരണസംഘം
ക്ലിപ്തം നമ്പർ 4227 തൃശ്ശൂർ


Copy right © 2022 indiancoffeehouse All rights reserved.